22 December Sunday
കെജിഎസ്‌എൻഎ ജില്ലാസമ്മേളനം

നഴ്സിങ്‌ വിദ്യാർഥികളുടെ സ്‌റ്റൈപെൻഡ് വർധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

 പാലക്കാട്‌ 

നഴ്സിങ്‌ വിദ്യാർഥികളുടെ സ്‌റ്റൈപെൻഡ് വർധിപ്പിക്കണമെന്ന് കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ ഉദ്‌ഘാടനം ചെയ്തു. കെജിഎസ്‌എൻഎ ജില്ലാ പ്രസിഡന്റ്‌ ഹഫ്‌സത്ത്‌ അധ്യക്ഷയായി. 
കെജിഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ആർ സുരേഷ്‌, കെജിഎൻഎ ജില്ലാ സെക്രട്ടറി കെ സിജി, കെജിഎസ്‌എൻഎ സംസ്ഥാന പ്രസിഡന്റ്‌ ഐശ്വര്യ, കെജിഎൻഎ ജില്ലാ സെക്രട്ടറി എം കെ ശരൺ, കെജിഎൻഎ ജില്ലാ പ്രസിഡന്റ്‌ ബി ആർ റോഷിനി, കെ ബിനുഷ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ ദർശന (പ്രസിഡന്റ്‌), ടി വിഷ്ണു(സെക്രട്ടറി), എസ്‌ സഞ്ജയ്‌(ട്രഷറർ).
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top