പാലക്കാട്
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വിലക്കയറ്റം തടയുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, അതിക്രമങ്ങൾ തടയുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഓമന അധ്യക്ഷയായി. കെ ശാന്തകുമാരി എംഎൽഎ സംസാരിച്ചു. -ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ് സ്വാഗതവും കെ പി വസന്ത നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..