27 December Friday

നല്ലേപ്പിള്ളിയിൽ ബസുകൾ കൂട്ടിയിടിച്ച്‌ 47 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ചിറ്റൂർ നല്ലേപ്പിള്ളിക്ക് സമീപം അണ്ണാൻതോട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

ചിറ്റൂർ
നല്ലേപ്പിള്ളിക്ക് സമീപം അണ്ണാൻ തോട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 47 പേർക്ക് പരിക്കേറ്റു. ഞായർ വൈകിട്ട് നാലിനാണ്‌ അപകടം. ചിറ്റൂരിൽനിന്ന്‌ കൊഴിഞ്ഞാമ്പാറയിലേക്ക് പോയ നീലകണ്ഠൻ ബസും കൊഴിഞ്ഞാമ്പാറയിൽനിന്ന്‌ തൃശൂരിലേക്ക് പോകുന്ന സുമംഗലി ബസുമാണ് കൂട്ടിയിടിച്ചത്. കുട്ടികൾ ഉൾപ്പെടെ ബസിൽനിന്ന്‌ പുറത്തേക്ക് തെറിച്ചുവീണു. 
ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റു. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാരെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാൽമുട്ടിന് ഗുരുതര പരിക്കേറ്റ ഡ്രൈവർ മഹേഷിനെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ഡ്രൈവർ വിനീഷിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 40 ദിവസം പ്രായമുള്ള ഒരു കുട്ടിക്കും പരിക്കുണ്ട്‌. കൊഴിഞ്ഞാമ്പാറ സ്വദേശി ശോഭനയ്‌ക്ക്‌ വാരിയെല്ലിന് പരിക്കേറ്റു. നാട്ടുകാരും പൊലീസും ചേർന്നാണ്‌ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്‌. ഗുരുതര പരിക്കേറ്റവരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇരുബസുകളിലെയും ഡ്രൈവർമാരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 
യാത്രക്കാരായ ശിവൻ (54), രേഷ്മ (27), രാമചന്ദ്രൻ (70), സുദിന (25), സലീന (45), ഹൃദ്യ (15), വൈഗ (13), ദിൽന (17), ശോഭന (48), സജിത (48), സുഭദ്ര(58), കിഷോർ (25), അർജുൻ (54), വിനേഷ് (36), വിശ്വജിത്ത് (17), അശ്വിൻ (18), കിഷോർ (38), തുഷാര (36), സുന്ദരി (68), രാമചന്ദ്രൻ (70), പുഷ്‌കല (62), വിജയകുമാരി (50), സംഗീത (23), സുധീഷ് (35), ദേവി (60), ശിവദാസ് (64), സുജീഷ് (21), ഷിജു (26), ഉദിഷ (14), ശ്രുതികൃഷ്ണ (14), ആതിര (13), ശ്രീലക്ഷ്മി (23), ശ്രീരശ്മി (16) എന്നിവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്കും തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും മാറ്റി. സജിത (41), കേദാർനാഥ് (12), രാജേന്ദ്രൻ (58), വസന്ത (45), അനൂപ് (10), അനുശ്രേയ (08), അനിൽകുമാർ (58), രമേഷ് (37), ശോഭന (45), രാജൻ (70),  മഹി (25), ഉണ്ണിമായ (13), അരുൺ (30), പ്രജിത (16) എന്നിവർ അത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top