05 November Tuesday
എസ്എഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു

ഏക പൊതുപരീക്ഷാ 
സംവിധാനം റദ്ദാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024
ചിറ്റൂർ
രാജ്യത്തെ വൈവിധ്യമാർന്ന അക്കാദമിക പശ്ചാത്തലങ്ങളെ പൊളിച്ചെഴുതുന്ന ഏക പൊതുപരീക്ഷാ സംവിധാനം റദ്ദാക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഞായറാഴ്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക്‌  ജില്ലാ സെക്രട്ടറി എസ് വിപിനും സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക്‌ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും മറുപടി പറഞ്ഞു. 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ, ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ എന്നിവർ സംസാരിച്ചു. പലസ്‌തീൻ ജനതയുടെ നീതിക്കുവേണ്ടി ലോകജനത ഒന്നിക്കണമെന്നും സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ശബ്ദമുയർത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top