പാലക്കാട്
കുടുംബശ്രീ സംസ്ഥാന മിഷനും ഐസിഎആർ കേന്ദ്ര കിഴങ്ങ് വിള ഗവേഷണകേന്ദ്രവും നടത്തുന്ന സംസ്ഥാനതല കാർഷിക ഉപജീവന ത്രിദിന ശിൽപ്പശാല തിങ്കളാഴ്ച ആരംഭിക്കും.
കാർഷിക മേഖലയിലെ ഉപജീവന സാധ്യതകൾ പുനരുജ്ജീവിപ്പിക്കാനാണ് കുടുംബശ്രീ ശിൽപ്പശാല നടത്തുന്നത്. സംരംഭകത്വ വികസനത്തിലൂന്നിയുള്ള പരിശീലന പരമ്പര അട്ടപ്പാടി ഷോളയൂർ നിർവാണ ഹോലിസ്റ്റിക് ലിവിങ്ങിൽ രാവിലെ 10ന് മന്ത്രി എം ബി രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ പോസ്റ്റർ ഞായറാഴ്ച മന്ത്രി പ്രകാശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..