23 December Monday

കൃഷിവകുപ്പിന്റെ ഓണച്ചന്ത തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പിന്റെ കര്‍ഷകച്ചന്ത 2024 ജില്ലാ ഉദ്ഘാടനം പറളി പഞ്ചായത്ത് 
കല്യാണമണ്ഡപത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു

പാലക്കാട്‌
കാർഷിക വികസന -കർഷകക്ഷേമ വകുപ്പിന്റെ കർഷകച്ചന്ത ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. ഓണക്കാലത്ത് വിലക്കയറ്റത്താൽ ജനങ്ങൾ പ്രതിസന്ധിയിലാകരുതെന്നാണ് സർക്കാർ നയമെന്നും ഇതിനായി കർഷകരിൽനിന്ന് ഉയർന്ന വിലയ്ക്ക് ഉൽപ്പന്നങ്ങളേറ്റെടുത്ത് കുറഞ്ഞ വിലയ്ക്ക് സാധാരണക്കാർക്ക് ഓണച്ചന്തയിലൂടെ ലഭ്യമാക്കുകയാണ്‌ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 10ശതമാനം അധിക തുക നൽകിയാണ് കർഷകരിൽനിന്ന് സർക്കാർ ഉൽപ്പന്നങ്ങൾ ഏറ്റെടുക്കുന്നത്. 30ശതമാനം സബ്‌സിഡി നൽകിയാണ് സാധാരണക്കാർക്ക് ഓണച്ചന്തയിലൂടെ വിറ്റഴിക്കുന്നത്. കാർഷിക ജില്ലയായ പാലക്കാട്ടെ ഒരുതുണ്ട് ഭൂമിപോലും തരിശിടരുതെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
 പറളി പഞ്ചായത്ത് കല്യാണമണ്ഡപത്തിലെ ചടങ്ങിൽ കെ ശാന്തകുമാരി എംഎൽഎ അധ്യക്ഷയായി. പറളി പഞ്ചായത്ത് പ്രസിഡന്റ് കെ രേണുകാദേവി ആദ്യ വിൽപ്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ആർ സുഷമ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സഫ്ദർ ഷെരീഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം കെ എസ് അജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ചെമ്പകവല്ലി, കെ കെ പ്രീത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ ബിന്ദു, ആത്മ പ്രോജക്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം എ നാസർ, കൃഷി ഓഫീസർ ആർ മോഹനരാജൻ എന്നിവർ സംസാരിച്ചു.
 ഓരോ ദിവസവും വിപണിയിലെ പച്ചക്കറി വില മനസ്സിലാക്കി അതിൽനിന്ന്‌ 30ശതമാനം താഴ്ത്തിയാണ് ഓണച്ചന്തയിലൂടെ വിൽപ്പന നടത്തുക. പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലയിൽ 94 കാർഷിക ചന്തകളാണ് തുറന്നത്. ഇതുകൂടാതെ ഹോട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ ചന്തകളുമുണ്ട്. 14ന് ഓണച്ചന്ത സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top