പാലക്കാട്
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡിജിറ്റൽ ആപ്പിന്റെ സഹായത്തോടെ നടത്തുന്ന പ്രതിവർഷ ആരോഗ്യ സർവേ ശൈലി 2 ആരംഭിച്ചു. ജീവിതശൈലീ രോഗം നേരത്തെ കണ്ടെത്തുകയും നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ശൈലി 1 സർവേ ജില്ലയിൽ പൂർത്തീകരിച്ചിരുന്നു.
കൂടുതൽ ചോദ്യാവലി ഉൾപ്പെടുത്തിയാണ് ശൈലി 2. ശാസ്ത്രീയ ചോദ്യാവലി ഉപയോഗിച്ച് 30 വയസ്സിന് മുകളിലുള്ളവരെയെല്ലാം സ്‌ക്രീനിങ്ങിന് വിധേയമാക്കും. പ്രമേഹം, രക്തസമ്മർദം, വായിലെ ക്യാൻസർ, സ്തനാർബുദം, ഗർഭാശയമുഴ ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ, ക്ഷയരോഗം, കുഷ്ഠരോഗം, മാനസ്സിക രോഗലക്ഷണങ്ങൾ, മുതിർന്ന പൗരന്മാരുടെ ആരോഗ്യപ്രശ്‌നങ്ങൾ എന്നീ അസുഖ വിവരങ്ങൾ ശേഖരിക്കും.
ഡിസംബറിനകം 15 ലക്ഷത്തോളം പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കാനാണ് ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..