സ്വന്തമായി വീടുണ്ടെങ്കിലും ശൗചാലയമില്ലാത്തതിനാൽ കമലം മക്കളും മരുമക്കളുമായി തൊട്ടടുത്ത ബന്ധുവിന്റെ വാടകവീട്ടിലാണ് താമസം. വീട്ടിൽനിന്ന് കുറച്ചുമാറി പൊതുടാപ്പിൽനിന്ന് ലഭിക്കുന്ന മലമ്പുഴ വെള്ളമാണ് ആശ്രയം. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിക്ക് തരംമാറ്റി കിട്ടാത്തതിനാൽ വീട്ടുനമ്പർ പോലും ലഭിച്ചിട്ടില്ല.
സമഗ്രപദ്ധതിയിൽ ഇതെല്ലാം ലഭ്യമാക്കി കൈപിടിച്ചുയർത്താമെന്നിരിക്കേയാണ് ഇവരെ അവഗണിച്ചത്. 62 പട്ടികജാതി കുടുംബമാണ് ഇവിടെ കഴിയുന്നത്. പല വീടുകളും ചോർന്നൊലിക്കുന്നു. അംബേദ്‌കർ കോളനി പദ്ധതിയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് നൽകിയ പരാതിയിൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..