പാലക്കാട്
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറുന്നത് കോൺഗ്രസ് നേതാവ് കെ മുരളീധരനും അംഗീകരിച്ചുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിന് തെളിവാണ്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട് മുരളീധരൻ തള്ളി.
ഇക്കാര്യത്തിൽ കെപിസിസി നിലപാട് വ്യക്തമാക്കണം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ മിടുക്കനാണെന്ന് ശശി തരൂരിന് പിറകെ മുരളിയും അംഗീകരിച്ചത് വസ്‌തുതകൾ മനസ്സിലാക്കിയാണ്. ഉപതെരഞ്ഞെടുപ്പിൽ ഓരോദിവസം കഴിയുന്തോറും എൽഡിഎഫ് മുന്നേറ്റം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ കർണാടകയിൽനിന്ന് വൻതോതിൽ സ്‌പിരിറ്റ് എത്തിച്ച് വ്യാജമദ്യം നിർമിക്കാനും കള്ളപ്പണം ഇറക്കി വോട്ടർമാരെ സ്വാധീനിക്കാനും ശ്രമിക്കുകയാണ്.
അതിനുപറ്റിയ സംഘമാണ് യുഡിഎഫ് സ്ഥാനാർഥിയുടെ കൂടെ തങ്ങുന്നത്. ബിജെപിയും ജനഹിതം അട്ടിമറിക്കാൻ വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നു–- എ കെ ബാലൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..