21 December Saturday

ഡിജിറ്റൽ കൈപ്പുസ്‌തകവുമായി 
സാമൂഹ്യനീതി വകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

 

പാലക്കാട്‌
ജില്ലാ സാമൂഹ്യനീതി വകുപ്പ്‌ ഡിജിറ്റൽ കൈപ്പുസ്‌തകം പുറത്തിറക്കി. വകുപ്പിന്റെ വിവിധ പദ്ധതികൾ, സേവനങ്ങൾ, ക്ഷേമസ്ഥാപനങ്ങൾ, പ്രൊബേഷൻ സേവനങ്ങൾ എന്നീ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. 
   വയോജനങ്ങൾ,  ഭിന്നശേഷി വിഭാഗക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ്‌ എന്നിവർക്ക്‌ പ്രയോജനകരമായ നിരവധി ക്ഷേമപദ്ധതികളുണ്ട്‌. എന്നാൽ ഓഫീസുകൾ കയറിയിറങ്ങാനുള്ള ബുദ്ധിമുട്ട്‌ കാരണം പലപ്പോഴും പദ്ധതികളൊന്നും അവർക്ക്‌ പ്രയോജനപ്പെടാറില്ല. അപേക്ഷകരുടെ എണ്ണംപോലും കുറവാണ്‌. www.suneethi.sjd.kerala.gov.in വെബ്‌സൈറ്റിലൂടെയാണ്‌ അപേക്ഷിക്കേണ്ടത്‌. സേവനങ്ങൾ കൂടുതൽ പേരിലേക്ക്‌ എത്താൻ ക്യൂആർ കോഡും രൂപകൽപ്പന ചെയ്‌തിരുന്നു. 
കൈപ്പുസ്‌തകംകൂടി പുറത്തിറങ്ങിയതോടെ സാമൂഹ്യനീതി വകുപ്പ്‌ സേവനങ്ങൾ വീട്ടുപടിക്കലേക്ക്‌ എത്തുകയാണെന്ന്‌ ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ പറഞ്ഞു. 
   പദ്ധതികൾക്കായി അപേക്ഷിക്കേണ്ട രീതി, ആവശ്യമായ രേഖകൾ, ആർക്കെല്ലാം അപേക്ഷിക്കാം തുടങ്ങിയ വിശദവിവരങ്ങൾ, വിവിധ സേവനങ്ങൾക്കായുള്ള ടോൾഫ്രീ നമ്പരുകൾ എന്നിവ കൈപ്പുസ്‌തകത്തിലുണ്ട്‌. അപേക്ഷിക്കേണ്ട രീതിയെക്കുറിച്ചുള്ള വീഡിയോ വെബ്‌സൈറ്റിലുമുണ്ട്‌. അക്ഷയകേന്ദ്രങ്ങൾ, പഞ്ചായത്ത്‌ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കെല്ലാം കൈപ്പുസ്‌തകം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top