പാലക്കാട്
കൊടുവായൂർ ഗവ. ഹൈസ്‌കൂളിൽ നടന്ന ജില്ലാ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കരിപ്പോട് വൈആർസിയും ആലത്തൂർ ജിജിഎച്ച്‌എസ്‌എസും ചാമ്പ്യൻമാർ. പുരുഷ വിഭാഗത്തിൽ കാവശേരി യുണൈറ്റഡ് ക്ലബ് രണ്ടും കൊടുവായൂർ ഹാൻഡ്‌ബോൾ അക്കാദമി മൂന്നും സ്ഥാനം നേടി.
കൊടുവായൂർ ഹാൻഡ്‌ബോൾ അക്കാദമി, ബിഎസ്‌എസ് ഗുരുകുലം എന്നിവരാണ് വനിതാ വിഭാഗത്തിലെ രണ്ടും മൂന്നും സ്ഥാനക്കാർ. 27, 28, 29 തീയതികളിൽ പറവൂരിലാണ് സംസ്ഥാന മത്സരം. ഇതിലേക്കുള്ള ജില്ലാ ടീം ക്യാമ്പ് 12 മുതൽ കൊടുവായൂർ ജിഎച്ച്‌എസ്‌എസ് ഗ്രൗണ്ടിൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..