തൃശൂർ
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തരഘട്ടം വരികയാണെങ്കിൽ വ്യാഴാഴ്ച പീച്ചി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കും.
രണ്ട് ഇഞ്ചിൽ കൂടാത്ത വിധത്തിൽ ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന്, പരമാവധി എട്ട് ഇഞ്ചുവരെ മാത്രം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാൻ കലക്ടർ തൃശൂർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകി. രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ഇടയിൽ ആവശ്യമായ മുന്നറിയിപ്പ് നൽകി ഷട്ടറുകൾ തുറക്കാനാണ് നിർദേശം.
പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറുമായി കൂടിയാലോചിച്ച്, പാടശേഖരങ്ങളിലേക്ക് വെള്ളം കയറി കൃഷിനാശം സംഭവിക്കില്ലെന്ന് ഉറപ്പാക്കിയശേഷമാകും ഷട്ടറുകൾ തുറക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..