22 December Sunday

വാട്ടർ അതോറിറ്റി ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024
പാലക്കാട്  
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ആറ്‌ ബ്രാഞ്ചുകളിലും പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം നോർത്ത് പറവൂരിൽ കണക്‌ഷൻ വിഛേദിക്കാൻ പോയ ജീവനക്കാരെ ഉപഭോക്താവ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം. 
ജില്ലാ കേന്ദ്രത്തിൽ ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ, മണ്ണാർക്കാട് ജില്ലാ പ്രസിഡന്റ് കെ പ്രശോഭ്‌, ഷൊർണൂരിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ നന്ദകുമാർ, ആലത്തൂരിൽ ജില്ലാ കമ്മിറ്റി അംഗം വി സുനിൽബാബു, ചിറ്റൂർ–- മലമ്പുഴ എന്നിവിടങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ് വി പ്രജീവ്‌, കെ പി ലാവണ്യ, കെ കെ വിനോജ്, സി ഷജീർ, കെ സവിത, എൻ ജി ചന്ദ്രകലാധരൻ, സി അരുൺ, എസ്‌ നന്ദകുമാർ, സി യുവരാജൻ, സി അരുൺ, കെ ശിവദാസൻ, അലീഷ് കെ ഷാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top