പാലക്കാട്
നൈട്രോസെപം ഗുളികകൾ കടത്തിയ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം പറവൂർ കടുങ്ങല്ലൂർ കുറ്റിക്കാട്ടുകാര പുതുവൻപറമ്പിൽ റിജുവിനെയാണ് (30) പാലക്കാട് സെക്കൻഡ് അഡീഷണൽ കോടതി ജഡ്ജി ഡി സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം.
2017ലാണ് പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 459 (230 ഗ്രാം) എണ്ണം നൈട്രോസെപം ഗുളികയുമായി റിജുവിനെ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ എം സുരേഷ് പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ എം രാകേഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എം മനോജ്‌കുമാറും എൻഡിപിഡി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണുവും ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..