പാലക്കാട്
മാസങ്ങളായുള്ള മലയാളികളുടെ ആവശ്യം അവഗണിച്ച റെയിൽവേ ഓണത്തലേന്ന് ട്രെയിൻ പ്രഖ്യാപിച്ച് ചടങ്ങ് തീർത്തു. സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ച് യാത്രക്കാരെ കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവസാന നിമിഷത്തെ ട്രെയിൻ അനുവദിക്കൽ. കഴിഞ്ഞ ദിവസം അനുവദിച്ചതിന് പിന്നാലെ വീണ്ടും ചെന്നൈയിലേക്കാണ് സ്‌പെഷ്യൽ ട്രെയിൻ ഓടുക.
കൊച്ചുവേളി–-എം ജി ആർ ചെന്നൈ സെൻട്രൽ ഫെസ്‌റ്റിവൽ സ്പെഷ്യൽ (06167) കൊച്ചുവേളിയിൽനിന്ന് 16ന് പകൽ 12.50ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.30ന് ചെന്നൈയിലെത്തും. തിരികെയുള്ള ട്രെയിൻ (06166) ചെന്നൈയിൽനിന്ന് 17ന് പകൽ മൂന്നിന് യാത്ര ആരംഭിച്ച് അടുത്തദിവസം രാവിലെ 8.30ന് കൊച്ചുവേളിയിലെത്തും. ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നവർക്ക് കൊച്ചുവേളിയിൽനിന്ന് ചെന്നൈയിലേക്കുള്ള സർവീസ് ഗുണകരമാകും.
അധികകോച്ച്
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കണ്ണൂർ–- യശ്‌വന്ത്‌പുർ എക്‌സ്‌പ്രസ്(16528), യശ്‌വന്ത്‌പുർ–-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് എന്നിവയ്‌ക്ക് ഒരു അധിക സ്ലീപ്പർ കോച്ച് അനുവദിച്ചു.
ദീപാവലി സ്‌പെഷ്യൽ
പാലക്കാട്
ഓണത്തിരക്കിന് ട്രെയിൻ അനുവദിക്കുന്നതിൽ വിമുഖത കാട്ടിയ റെയിൽവേ ദീപാവലി ആഘോഷത്തിന് ഒന്നരമാസം മുന്നേ ട്രെയിൻ പ്രഖ്യാപിച്ചു. മുംബൈ ലോകമാന്യതിലകിൽനിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ലോകമന്യതിലകിൽനിന്ന് (01463) ഒക്ടോബർ 24, 31, നവംബർ 7, 14 തീയതികളിലും കൊച്ചുവേളിയിൽനിന്ന് (01464) ഒക്ടോബർ 26, നവംബർ 2, 9, 16 തീയതികളിൽ വൈകിട്ട് 4.20ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 9.50ന് ലോകമാന്യതിലകിലെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..