പാലക്കാട്
ഡിസംബർ 21 മുതൽ 31 വരെ രാപ്പാടി ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വരലയ സമന്വയം 2024ന്റെ ഭാഗമായി നൃത്ത, സംഗീത മത്സരങ്ങൾ നടത്തും. നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹൈസ്കൂൾ, ഗവ. മോയൻ എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
ശാസ്ത്രീയസംഗീതം, ലളിതഗാനം, ചലച്ചിത്രഗാനം, നാടൻപാട്ട്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരം.
പ്രൈമറി (എൽപി, യുപി), സെക്കൻഡറി (8–-10), കോളേജ് (പ്ലസ്‌ടു, കോളേജ്), പൊതുജനം എന്നീ വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങളുണ്ടാകും.
അപേക്ഷാഫോറം പാലക്കാട് ജില്ലാ ലൈബ്രറിയിൽ ലഭിക്കും. ഓരോ ഇനത്തിനും 100 രൂപയാണ് പ്രവേശന ഫീസ്. നവംബർ 20നുമുമ്പ് അപേക്ഷ സ്വരലയ ഓഫീസിലോ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലോ ഓൺലൈനായോ നൽകാം. ഫോൺ: 9447938455, 8921402932, 9947371097.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..