പാലക്കാട്
ദിവസവും നൂറുകണക്കിനാളുകളാണ് ദിവസവും പാലക്കാട് സ്‌ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത്. എന്നാൽ ആശുപത്രിക്കുമുന്നിലൂടെ വാഹനത്തിലോ നടന്നോ പോകാനാകാത്ത അവസ്ഥയാണ്. വർഷങ്ങളായി കുണ്ടുംകുഴിയുമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ് ആശുപത്രി–- പാളയപ്പേട്ട റോഡ്. ആശുപത്രിമുതൽ ഒരുകിലോ മീറ്റർ അകലെ സ്‌റ്റേഡിയം സ്‌റ്റാൻഡുവരെ ദുരിതയാത്രയാണ്.
എത്ര പറഞ്ഞു, എന്നിട്ടും
യുഡിഎഫ് വാർഡ് കൗൺസിലറോട് പരാതിപറഞ്ഞ് മടുത്തെന്ന് പ്രദേശവാസികൾ. മുമ്പ് ഇവരുടെ ഭർത്താവിന്റെ അമ്മയായിരുന്നു വാർഡ് കൗൺസിലർ. ഒരേ കുടുംബത്തിലുള്ളവരാണ് മാറി മാറി കൗൺസിലർമാരാകുന്നത്.
ഒരു റോഡുപോലും ടാർ ചെയ്യാൻ ശ്രമമില്ല. കൗൺസിലറെ തടഞ്ഞുനിർത്തി പ്രതിഷേധിച്ചപ്പോഴാണ് തെരുവുവിളക്കെങ്കിലും സ്ഥാപിച്ചത്.
ഈ ചതി വേണ്ടായിരുന്നു
ഷാഫി പറമ്പിൽ എംഎൽഎയായിരുന്നപ്പോൾ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സമീപത്ത് റോഡ് നിർമിച്ചു. അപ്പോഴും ആശുപത്രി റോഡിനെ അവഗണിച്ചു. പാതയോരത്തെ ഓടനിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. അഴുക്കുചാൽ വൃത്തിയാക്കാനോ പൊളിഞ്ഞ സ്ലാബുകൾ മാറ്റാനോ നഗരസഭ തയ്യാറായിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..