22 November Friday

ഞാറ്റുപാടത്തും 
ഡോക്ടർടെ കഴുത്തിലെ കൊഴല്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

തിരുനെല്ലായി പാടത്തെ കർഷകത്തൊഴിലാളികൾ സരിന്റെ പോസ്റ്ററും തെരഞ്ഞെടുപ്പ് ചിഹ്നവുമായി

പാലക്കാട്‌

കടലാകുറുശി പാടത്ത്‌ രണ്ടാംവിളയ്‌ക്കുള്ള ഞാറൊരുക്കുന്ന തിരക്കിലായിരുന്നു പിരായിരി, കണ്ണാടി പഞ്ചായത്തുകളിലെ കർഷകത്തൊഴിലാളികൾ. പാലക്കാടൻ മട്ട അരി ലഭിക്കുന്ന ‘ഉമ’ വിത്തിട്ട്‌ മകരക്കൊയ്‌ത്തിനുള്ള നെല്ല്‌ വിളയിക്കുകയാണ്‌ ലക്ഷ്യം. 
ഞാറ്റടിയൊരുക്കുമ്പോഴും അവരുടെ ചർച്ചകൾ ഉപതെഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു. ‘‘വോട്ട്‌ ആർക്ക്‌’’ എന്ന്‌ ചോദിച്ചപ്പോൾ കമലത്തിനും ദേവുവിനും കാർത്യായനിക്കുമൊക്കെ ഒരേ അഭിപ്രായം, ‘‘നമ്മടെ ഡൊക്‌ടർക്കുതന്നെ’’. എന്താ ചിഹ്‌നം എന്ന്‌ ചോദ്യത്തിനും തനിനാടൻ ഉത്തരമുണ്ട്‌, ‘‘ഡോക്ടർടെ കഴുത്തിലെ കൊഴല്‌’’. 
പാർവതി, അനിത, രാജമ്മാൾ, ശൈലജ, യശോദ, ഓമന, ശാന്ത തുടങ്ങി സംഘത്തിലെ എല്ലാവർക്കും എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിനെ അറിയാം. സരിൻ വിജയിച്ചാൽ പാവങ്ങളോടൊപ്പം നിൽക്കുന്ന എൽഡിഎഫ്‌ സർക്കാരിന്‌ കരുത്ത്‌ കൂടുമെന്നും അവർക്ക്‌ ഉറപ്പാണ്‌. 
ചെറുപ്പകാലംമുതൽ പാടത്തിറങ്ങിയവരാണ്‌ എല്ലാവരും. എൽഡിഎഫ്‌ സർക്കാർ പാവങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ എണ്ണിപ്പറഞ്ഞാണ്‌ അവർ രാഷ്‌ട്രീയം ചർച്ച ചെയ്യുന്നത്‌. 
‘‘പെൻഷൻ ഇപ്പോൾ 1,600 ആക്കി, അത്‌ വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്‌. അതുപോലെ കർഷകത്തൊഴിലാളികൾക്ക്‌ ഇപ്പോൾ 400 രൂപയാണ്‌ കൂലി. അത്‌ 500 ആക്കി ഉയർത്താൻ സർക്കാർ  ഇടപെടണം. സാധനങ്ങൾക്കൊക്കെ വിലകൂടുകയല്ലേ’’–- അവർ അഭിപ്രായം പങ്കുവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top