20 December Friday
ഇനി സിപിഐ എമ്മിനൊപ്പം

ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം പാർടി വിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

സി അനന്തനാരായണനെ ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പ്രേംകുമാർ എംഎൽഎ സ്വീകരിക്കുന്നു

ശ്രീകൃഷ്ണപുരം
ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗം ശ്രീകൃഷ്‌ണപുരം ചെറുമുറ്റത്തൊടി സി അനന്തനാരായണൻ ബിജെപിയുമായുള്ള ബന്ധംഅവസാനിപ്പിച്ചു. തുടർന്ന്‌ സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുമെന്നും ബിജെപിയിലെ വർഗീയനിലപാടിലും നേതൃത്വത്തിലെ ചേരിപ്പോരിലും പ്രതിഷേധിച്ചാണ്‌ രാജിവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1990 മുതൽ പാർടിയിൽ സജീവ പ്രവർത്തകനായിരുന്നു. പഞ്ചായത്ത്‌, മണ്ഡലം ഭാരവാഹിയായിരുന്നു. എന്നാൽ പഴയകാല പ്രവർത്തകരെ നേതൃത്വം അവഗണിക്കുകയും പുതുതലമുറ നേതൃത്വം പാർടിയെ വഴിതിരിച്ചുവിട്ട്‌ വർഗീയനിലപാടിലേക്ക്‌ തള്ളുകയും ചെയ്‌തതിൽ പ്രതിഷേധമുണ്ട്‌. എല്ലാക്കാലത്തും സിപിഐ എമ്മാണ്‌ സഹായിച്ചതെന്നും അനന്തനാരായണൻ പറഞ്ഞു.  
ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിന്‌ സ്വീകരണം നൽകി. ടി വാസുദേവൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ പ്രേംകുമാർ എംഎൽഎ, ലോക്കൽ സെക്രട്ടറി ബി രാജേഷ്, എം കൃഷ്ണകുമാർ, പി മുകുന്ദൻ, എ പി ദീപു, ടി സുനിൽകുമാർ, എം അജയകുമാർ, എം സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top