പാലക്കാട്
മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഡിവിഷൻ ചെയർമാനായി എം ദണ്ഡപാണിയെ സർക്കാർ നിയമിച്ചു. മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ച 2008 മുതൽ 2016 വരെ പാലക്കാട് ഡിവിഷൻ അംഗങ്ങളിൽ ഹിന്ദു ഫിലോസഫറായി പ്രവർത്തിച്ചു. നിലവിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ അഡ്‌മിനിസ്ട്രേറ്റീവ് അംഗം, ജൂനിയർ റെഡ്ക്രോസ് ജില്ലാ പ്രസിഡന്റ്, ശിശുക്ഷേമ സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. എംഎൻകെഎംഎച്ച്‌എസ്‌എസ് അധ്യാപകനായിരുന്നു. ആർ അച്യുതാനന്ദമേനോൻ, വി എ ബാബു, പ്രീത, ബാലസുബ്രഹ്മണ്യം, കെ ടി രാമചന്ദ്രൻ, പി വി നീലകണ്ഠൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..