15 September Sunday

ഒറ്റപ്പാലം കൊതിച്ച വികസനം

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023

 ഒറ്റപ്പാലം

നാട്ടുകാരുടെ ദീർഘകാല സ്വപ്‌നമായ കുതിരവഴി പാലം സഫലമായത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ. രണ്ടുപ്രദേശത്തെ ബന്ധിപ്പിക്കുന്ന കുതിരവഴി പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കാനായത്‌ മണ്ഡലത്തിന്റെ വികസനത്തിന്‌ ആക്കംകൂട്ടി. 
ഒറ്റപ്പാലം നഗരസഭയെയും ലെക്കിടി പേരൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് മുളഞ്ഞൂർ തോടിനുകുറുകെ അഞ്ചുകോടി മുടക്കി പാലം നിർമിച്ചത്. നടപ്പാത ഉൾപ്പെടെ പാലത്തിന്റെ വീതി 11 മീറ്റർ. അപ്രോച്ച് റോഡും തുറന്നുകൊടുത്തു.
പാലംവന്നതോടെ നെല്ലിക്കുറുശി-, മുളഞ്ഞൂർ, മുരുക്കുംപറ്റ മേഖലയിലെ ജനങ്ങൾക്ക് പാലപ്പുറം, ചിനക്കത്തൂർകാവ്, ലെക്കിടി പ്രദേശങ്ങളിലെത്താൻ എളുപ്പവഴിയായി. ചിനക്കത്തൂർ പൂരത്തിന് നെല്ലിക്കുറുശിയിൽനിന്ന്‌ കുതിരക്കോലത്തെ ചുമന്നുവരുന്നവർക്ക്‌ തോടിലൂടെ ഇറങ്ങിക്കയറുന്നതും ഒഴിവായി. 
80 ലക്ഷം രൂപ ചെലവഴിച്ചുള്ള ലെക്കിടി കിള്ളിക്കുറുശി മംഗലം കുഞ്ചൻ നമ്പ്യാർ സ്മാരക നാട്യഗൃഹം നവീകരണവും പൂർത്തിയായി. 37.28 കോടി മുതൽമുടക്കിൽ അമ്പലപ്പാറ കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലാണ്‌. 
16.50 കോടി രൂപ വിനിയോഗിച്ച്‌ കരിമ്പുഴ കുടിവെള്ള പദ്ധതി അതിവേഗം പുരോഗമിക്കുന്നു.
പ്രധാന പദ്ധതികൾ
അകലൂർ ജിഎച്ച്എസ്എസിന്‌ 1.25 കോടി 
ഒറ്റപ്പാലം ടൗൺ റോഡ് അറ്റകുറ്റപ്പണി 1.8 കോടി 
ഒറ്റപ്പാലം–-മണ്ണാർക്കാട് റോഡ് അറ്റകുറ്റപ്പണി 35 ലക്ഷം
ഒറ്റപ്പാലം നഗരസഭ ജനകീയ വായനശാലയ്‌ക്ക് പുതിയ കെട്ടിടം–- 25 ലക്ഷം
തച്ചനാട്ടുകര കുടിവെള്ള പദ്ധതിക്ക്‌ 55.21 കോടി 
എലമ്പുലാശേരി ഐടിഐ നവീകരണം ഒരു കോടി. 
പാലപ്പുറം–--കേന്ദ്രീയ വിദ്യാലയം റോഡ് രണ്ട്‌ കോടി. 
പഴയ ലെക്കിടി–- -അകലൂർ -പൂക്കാട്ടുക്കുന്ന്–-പെരുമ്പറമ്പ് റോഡ് നവീകരണം ഒരു കോടി. 
ലെക്കിടി, അമ്പലപ്പാറ, തച്ചനാട്ടുക്കര പഞ്ചായത്തുകളിൽ കളിസ്ഥലങ്ങൾ–- മൂന്ന്‌ കോടി. 
കടമ്പഴിപ്പുറം–--മണ്ണമ്പറ്റ റോഡ് നവീകരണം–-രണ്ടുകോടി. 
ബാപ്പുജി പാർക്ക് നവീകരണത്തിന്‌ ഒരു കോടി 
ജനങ്ങളുടെ 
ആവശ്യത്തിന് 
മുൻതൂക്കം
മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്‌. വിദ്യാഭ്യാസ പദ്ധതികളും നടപ്പാക്കുന്നു. 
പാലമായാലും റോഡായാലും ജനങ്ങളുടെ ആവശ്യത്തിനാണ്‌ മുൻതൂക്കം. വരുംവർഷങ്ങളിൽ എണ്ണമറ്റ വികസനങ്ങളിലൂടെ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കും.
– കെ പ്രേംകുമാർ എംഎൽഎ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top