15 September Sunday

അഴകോടെ മലമ്പുഴ

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023

 മലമ്പുഴ

മലമ്പുഴ മണ്ഡലത്തിന്റെ വികസനപാതയിൽ പൊൻതൂവൽ ചാർത്തി റിങ്റോഡ്‌ പൂർത്തീകരണത്തിലേക്ക്‌. അകത്തേത്തറ മേൽപ്പാലവും യാഥാർഥ്യമാകുന്നു. എട്ട്‌ പഞ്ചായത്തുള്ള മണ്ഡലത്തിൽ എല്ലാ വീട്ടിലും ഒരു മാസത്തിനകം പൈപ്പിലൂടെ വെള്ളമെത്തും. 
സമഗ്ര വികസനത്തിനുള്ള നിരവധി പദ്ധതികൾ പുരോഗതിയിലാണ്‌. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായും മലമ്പുഴ മാറുകയാണ്‌.
മലമ്പുഴയ്‌ക്ക്‌ പുതിയ മുഖം
മലമ്പുഴയുടെ മുഖഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ്‌ നടപ്പാക്കുന്നത്‌. എല്ലാ വീടുകളിലും ഉടൻ കുടിവെള്ളമെത്തിക്കാൻ നടപടിയായി. ടാങ്കുകളുടെ നിമാണം പൂർത്തിയാക്കി. എല്ലാ തടസ്സങ്ങളും നീക്കി 38 കോടി രൂപ ചെലവിൽ ഉരുക്കുപാലം നിർമാണം പൂർത്തിയാകുന്നതോടെ റിങ് റോഡ്‌ യാഥാർഥ്യമാകും. 
നടക്കാവ്‌ മേൽപ്പാലത്തിന്റെ സംസ്ഥാന സർക്കാർ ചെയ്യേണ്ട മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കി. ഇനി റെയിൽവേയുടെ ജോലികൾ മാത്രമാണ്‌ ബാക്കിയുള്ളത്‌. 
മലമ്പുഴ ഉദ്യാനത്തിന്റെ മുഖഛായ മാറ്റാൻ പദ്ധതികളായി. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌കൂളുകളും മികച്ച റോഡുകളും മലമ്പുഴ മണ്ഡലത്തിന്റെ പ്രത്യേകതയാണ്‌. 
–എ പ്രഭാകരൻ എംഎൽഎ
പ്രധാന പദ്ധതികൾ
എം എസ്‌ വിശ്വനാഥന്‌ സ്‌മാരകം ഉയരുന്നു
പാറ–-പൊള്ളാച്ചി റോഡ്‌ (200 കോടി) പ്രവൃത്തി പുരോഗതിയിൽ
വാളയാർ കനാൽ നവീകരണം–16 കോടി
മലമ്പുഴ ഉദ്യാന വികസനം–-10 കോടി
കെയർഹോം പദ്ധതിക്ക്‌–- 4 കോടി
കൊടുമ്പ്‌–-പാളയം റോഡ്‌ ടെൻഡറായി, 
എലപ്പുള്ളി സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌–-6 കോടി
കുഞ്ചപ്പൻചള്ളയിൽ എഴുപതോളം കുടുംബങ്ങൾക്ക്‌ പട്ടയം
പാറ പിരിവ്‌ ബെമൽ റോഡ്‌–-20 കോടി
മലമ്പുഴ ഐടിഐക്ക് പുതിയ നാലുനില കെട്ടിടം (42 കോടി)
മുണ്ടൂർ കൃഷ്‌ണൻകുട്ടി സ്മാരകം നിർമാണം ഉടൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top