05 November Tuesday

അതിരറ്റ വിസ്മയലോകം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

ജില്ലയിലെ അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സ്കൂൾ മത്സരങ്ങൾ ശ്രീകൃഷ്ണപുരത്ത് എഴുത്തുകാരൻ കെ സി നാരായണൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
വായിച്ചും ചിന്തിച്ചും ആർജിച്ച അറിവിന്‌ മൂർച്ചകൂട്ടി കൊച്ചുകൂട്ടുകാർ അക്ഷരമുറ്റത്ത്‌ തീർത്തത്‌ വിജ്ഞാനത്തിന്റെ പുതുലോകം. സാധാരണ ക്വിസ്‌ മത്സരങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി അറിവ്‌ അളക്കുന്നതിനൊപ്പം അതിലേറെ പകർന്നുകൊടുക്കുന്നതാണ്‌ ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ജില്ലയിലെ ആയിരത്തോളം വിദ്യാലയങ്ങളിൽനിന്നായി പതിനായിരങ്ങൾ പകൽ രണ്ടിന്‌ അറിവുത്സവത്തിൽ മാറ്റുരച്ചു. സ്‌കൂൾ വിജയികളെ പങ്കെടുപ്പിച്ചുള്ള ഉപജില്ലാ മത്സരം 28നും ജില്ലാ മത്സരം ഒക്‌ടോബർ 19നും സംസ്ഥാന മെഗാഫൈനൽ നവംബർ 23നും നടക്കും. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ്‌ വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്‌.
സ്‌കൂൾ മത്സരങ്ങളുടെ ജില്ലാതലം ശ്രീകൃഷ്‌ണപുരം ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവ്‌ കെ സി നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി ന്യൂസ് എഡിറ്റർ സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ, ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഐ പി ഷൈൻ, ബ്യൂറോ ചീഫ് വേണു കെ ആലത്തൂർ, ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം സുകുമാരൻ, ബിപിസി എൻ പി പ്രിയേഷ്, കെഎസ്‌ടിഎ ഉപജില്ലാ സെക്രട്ടറി ആർ ടി ബിജു, പ്രിൻസിപ്പൽ പി എസ്‌ ആര്യ, പി ശശികുമാർ, സി സതീഷ് ചന്ദ്രൻ, ബി രാജേഷ്, പഞ്ചായത്ത്‌ അംഗം എം കെ ദ്വാരകനാഥൻ, എ ഹരിദാസൻ, സി സി ജയശങ്കർ, ശ്രീകൃഷ്ണപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി അരവിന്ദാക്ഷൻ സ്വാഗതവും കെഎസ്ടിഎ ഉപജില്ലാ നിർവാഹകസമിതിയംഗം പി വിദ്യ നന്ദിയും പറഞ്ഞു. മജീഷ്യൻ പ്രേമദാസ്‌ കിഴക്കഞ്ചേരി മാജിക്‌ ഷോ അവതരിപ്പിച്ചു. 
സമാപനയോഗത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുനിത ജോസഫ് വിജയികൾക്ക് സമ്മാനം നൽകി. ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ പി സുബ്രഹ്മണ്യൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം എം സി വാസുദേവൻ സ്വാഗതം പറഞ്ഞു. ശ്രീകൃഷ്‌ണപുരം ഹയർസെക്കൻഡറി സ്‌കൂളിലെ വിജയികൾക്ക്‌ ശ്രീകൃഷ്‌ണപുരം സർവീസ്‌ സഹകരണ ബാങ്ക്‌ ഏർപ്പെടുത്തിയ ട്രോഫിയും സമ്മാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top