പാലക്കാട്
കെഎസ്‌ഇബി ലിമിറ്റഡ് ഏറ്റെടുത്ത് നടത്തുന്ന ജലവൈദ്യുതി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കെഎസ്‌ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പാലക്കാട് പെൻഷൻ ഭവനിൽ സംസ്ഥാന പ്രസിഡന്റ് എ പി പ്രഭാകരൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പ്രസാദ് മാത്യു അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ നാരായണൻ റിപ്പോർട്ടും ടി ബാലകൃഷ്ണൻ കണക്കും അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി വിജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സെറീനാഭാനു, കെഎസ്‌എസ്‌പിയു ജില്ലാ സെക്രട്ടറി പി എം മോഹൻദാസ്, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) പാലക്കാട് ഡിവിഷൻ സെക്രട്ടറി എച്ച് രമേശ്, കെഎസ്‌ഇബി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റ് എം സി ആനന്ദൻ, കെഎസ്ഇബി എംപ്ലോയീസ് കോൺഫെഡറേഷൻ (എൻടിയുസി) ജില്ലാ സെക്രട്ടറി ഗോപകുമാർ, പി ഡി ശശികുമാർ, കെ ഹരി, എൻ സി ഫറൂഖ്, വി വി വിജയൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രസാദ് മാത്യു (പ്രസിഡന്റ്), കെ ഹരി (സെക്രട്ടറി), എ സെറീനാഭാനു, നാരായണൻ, സോമകുമാരൻ, പി ഡി ശശികുമാർ (വൈസ്‌പ്രസിഡന്റ്), കെ നാരായണൻ, കെ വാസു, ടി ബാലകൃഷ്ണൻ, സൗന്ദരരാജൻ (ജോയിന്റ് സെക്രട്ടറി), പി എസ് വരദരാജ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..