30 October Wednesday
ബൈക്കിന് കുറുകെ പന്നിക്കൂട്ടംചാടി

രണ്ടര വയസ്സുകാരൻ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
മംഗലംഡാം
മംഗലംഡാം ചപ്പാത്തി പാലത്തിന് സമീപം കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. വക്കാല മണിയൻ ചിറ പള്ളത്ത് വീട്ടിൽ സനു (30), മണിയൻ ചിറ കുളത്തിങ്കൽ വീട്ടിൽ സജി (30), സജിയുടെ മകൻ രണ്ടര വയസ്സുകാരനായ റയാൻ എന്നിവർക്കാണ് പരിക്കേറ്റത്. സജിയും സുഹൃത്ത് സനുവും മംഗലംഡാമിലുള്ള സജിയുടെ ഭാര്യ വീട്ടിലെത്തി മകൻ റയാനുമായി മണിയൻചിറയിലെ വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴാണ്‌ അപകടം. 
റോഡിന് കുറുകെ പാഞ്ഞെത്തിയ  കാട്ടുപന്നിക്കൂട്ടം ബൈക്കിൽ ഇടിക്കുകയായിരുന്നു. സനുവാണ് ബൈക്ക് ഓടിച്ചത്. തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചരയോടെയാണ് അപകടം. ഈ സമയം ഇതുവഴി വന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ പരിക്കേറ്റവരെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top