31 October Thursday

കാട്ടുപന്നി ബൈക്കിലിടിച്ച്‌ പരിക്കേറ്റ യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ആഷിക്

മണ്ണാർക്കാട്
മുക്കണ്ണത്ത് കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കിളിരാനി അരപ്പാറ തോരക്കാട്ടിൽ ആഷിക് (32) ആണ് മരിച്ചത്. ശനി രാത്രി മുക്കണ്ണം നിസ്കാരപ്പള്ളിക്ക് സമീപത്തായിരുന്നു അപകടം. കുമരംപുത്തൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരവേ ആഷിക്കിന്റെ ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആഷിക്കിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കോളപ്പക്കം ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ സംസ്കരിച്ചു. ബാപ്പ: സുലൈമാൻ.  ഉമ്മ: അസ്മാബീഗം. ഭാര്യ: ജഹാന ഷെറിൻ, മക്കൾ: ആയിഷ മെഹറിൻ, മുഹമ്മദ് ഹാഷിം. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് അജ്മൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top