23 December Monday

കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
പാലക്കാട്‌
പൊതുവിപണിയിലെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അവശ്യസാധനങ്ങളുടെ വിലവർധനയുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുവിപണി പരിശോധന കാര്യക്ഷമമായി നടത്തണമെന്നും നിർദേശിച്ചു.
യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ, സപ്ലൈകോ റീജണൽ മാനേജർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമീഷണർ, ജിഎസ്ടി ജോയിന്റ് കമീഷണർ, താലൂക്ക് സപ്ലൈ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top