19 December Thursday

വീട്‌ കുത്തിത്തുറന്ന്‌ 50 പവൻ മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

മോഷണംനടന്ന വീട് പൊലീസും ഫോറൻസിക് വിദഗ്ധരും ചേർന്ന് പരിശോധിക്കുന്നു

മണ്ണാർക്കാട്
പുല്ലിശേരിയിൽ വീട്‌ കുത്തിത്തുറന്ന്‌ അമ്പത് പവന്റെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു. കാരാകുറുശി പുല്ലിശേരി സ്രാമ്പിക്കൽ വീട്ടിൽ ഷാജഹാന്റെ വീട്ടിൽനിന്നാണ് മാലയും വളയും ഉൾപ്പെടുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. 
സമീപവാസിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഷാജഹാനും കുടുംബവും ഞായർ വൈകിട്ട് നാലോടെ വീടുപൂട്ടി പോയിരുന്നു. വൈകിട്ട് 6.30 ഓടെ തിരികെയെത്തിയപ്പോഴാണ് പിൻവശത്തെ വാതിൽ തുറന്നനിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. മണ്ണാർക്കാട് പൊലീസും പാലക്കാട് നിന്ന് എത്തിയ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്കോഡും വീട്ടിൽ പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top