പാലക്കാട്
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് സമ്പൂർണ ആശുപത്രിയാക്കുന്നതിന്റെ പ്രാരംഭ നടപടികളായി. കിടത്തിച്ചികിത്സയുടെ ഭാഗമായി ആദ്യദിനമായ തിങ്കളാഴ്‌ച അഞ്ചുപേരെ അഡ്‌മിറ്റ് ചെയ്‌തു.
ജനറൽ മെഡിസിനിൽ മൂന്നുപേരെയും സർജറി, ത്വക്ക്‌രോഗ ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ഓരോരുത്തരെയുമാണ് പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ഇഎൻടി, ജനറൽ സർജറി ഒപികൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റ് ഒപികൾ ഘട്ടംഘട്ടമായി സൗകര്യങ്ങൾക്കനുസരിച്ചായിരിക്കും മാറ്റുക. രോഗികൾക്കും ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും മാറ്റം.
ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്, ഇഎൻടി, സൈക്യാട്രി, ജനറൽ സർജറി, പീഡിയാട്രിക്‌സ്, പൾമണോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഒപിയും കിടത്തിച്ചികിത്സയുമാണ് മെഡിക്കൽ കോളേജിൽ ആദ്യഘട്ടം സാധ്യമാക്കുക.
രണ്ട് ഓപ്പറേഷൻ തിയറ്ററും രണ്ട് ഐസിയുവും 120 കിടക്കയും നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാണ്. എക്‌സ്‌റേയും ലാബ് സംവിധാനങ്ങളുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..