23 December Monday

താമസം കൊടുമ്പിൽ; വോട്ട്‌ കണ്ണാടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

 

പാലക്കാട്‌
പാലക്കാട്‌ മണ്ഡലത്തിലെ ഇരട്ടവോട്ടർമാരിൽ കൊടുമ്പ്‌ പഞ്ചായത്തിലെ കോൺഗ്രസ്‌ പ്രവർത്തകരും. കോൺഗ്രസ്‌ ഭരിക്കുന്ന പെരുവെമ്പ്‌ സർവീസ്‌ സഹകരണ ബാങ്ക്‌ ഡയറക്ടർ ജയരാമൻ, ഭാര്യ പ്രസന്ന, സഹോദരൻ രാധാകൃഷ്‌ണൻ എന്നിവരാണ്‌ പട്ടികയിലുള്ളത്‌. വ്യാപകമായി കള്ളവോട്ട്‌ ചേർത്തത്‌ കോൺഗ്രസാണെന്ന ആരോപണം ശരിവയ്‌ക്കുന്നതാണിത്‌. 
കർഷക കോൺഗ്രസ്‌ നേതാവും സജീവ കോൺഗ്രസ്‌ പ്രവർത്തകനുമായ ജയരാമനും രാധാകൃഷ്‌ണനും മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ്‌ പഞ്ചായത്തിലെ 12–-ാം വാർഡ്‌ ആന്തൂർക്കാവിലെ താമസക്കാരാണ്‌. 208–-ാം നമ്പർ ബൂത്തിലെ വോട്ടർമാരുമാണ്‌. ഇവർക്കിപ്പോൾ കണ്ണാടി പഞ്ചായത്തിലെ 176–-ാം നമ്പർ ബൂത്തിലും വോട്ടുണ്ട്‌. റോഡിന്റെ ഒരുവശം മലമ്പുഴ മണ്ഡലവും മറുവശം പാലക്കാടുമാണ്‌. ഇത്‌ മുതലാക്കി മുപ്പതോളം കുടുംബങ്ങളുടെ കള്ളവോട്ട്‌ കോൺഗ്രസുകാർ ചേർത്തതായാണ്‌ അറിയുന്നത്‌. വീട്ടുപേര്‌, വീട്ടുനമ്പർ എന്നിവയില്ലാതെയാണ്‌ കണ്ണാടി പഞ്ചായത്തിലെ വോട്ടർമാരാക്കിയിരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top