22 December Sunday
സരിൻ പറയുന്നു

‘ഇതെന്റെ വാക്ക്‌’

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Friday Nov 15, 2024

ഓപ്പൺ ജിം കോട്ടമൈതാനത്തെ ഓപ്പൺജിം നവീകരിച്ച്‌ പ്രവർത്തനക്ഷമമാക്കും. ജിമ്മിനൊപ്പം ചേഞ്ചിങ്‌ റൂമും ശുചിമുറിയും കിഡ്‌സ്‌ ഗാർഡനും സ്ഥാപിക്കും. എല്ലാ പഞ്ചായത്തുകളിലും ഓപ്പൺ ജിം സ്ഥാപിക്കും.

 

പാലക്കാട്‌
എല്ലാം വാഗ്‌ദാനത്തിൽ ഒതുക്കിയ മുൻ എംഎൽഎയും ഒന്നുംചെയ്യാത്ത നഗരസഭാ ഭരണസമിതിയും അവഗണിച്ച പാലക്കാടിന്റെ വികസന സ്വപ്‌നങ്ങൾ അടയാളപ്പെടുത്തി എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിൻ. താൻ വിജയിച്ചാൽ മുടങ്ങിക്കിടക്കുന്ന പദ്ധതികളിൽ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയെന്ന്‌ സരിൻ നാട്ടുകാർക്ക്‌ എഴുതി ഒപ്പിട്ടുനൽകി–-‘ഇതെന്റെ വാക്ക്‌’ എന്ന ഉറപ്പോടെ. നാട്ടുകാരിൽനിന്ന്‌ നിവേദനവും വാങ്ങി. 
നാടിന്റെ വികസനം ചർച്ചചെയ്യുന്ന ‘ലൈവത്തോൺ’ പരിപാടിയുമായാണ്‌ അദ്ദേഹം ജനങ്ങൾക്കിടയിലേക്കെത്തിയത്‌. കോട്ടമൈതാനം ഓപ്പൺ ജിമ്മിൽനിന്നാരംഭിച്ച ലൈവത്തോൺ രാത്രിയോടെ കൽപ്പാത്തിയിലാണ്‌ സമാപിച്ചത്‌. മെഡിക്കൽ കോളേജ്, -മുനിസിപ്പൽ സ്റ്റേഡിയം, -സ്റ്റേഡിയം ബൈപാസ്–- -കൽവാക്കുളം റോഡ്, -മോയൻ സ്കൂൾ, മുനിസിപ്പൽ ടൗൺ ഹാൾ, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കണ്ണാടി പഞ്ചായത്ത്‌ ഗ്രൗണ്ട്, മാത്തൂർ ഇൻഡോർ സ്റ്റേഡിയം, പിരായിരി കമ്യൂണിറ്റി ഹാൾ എന്നിവയുടെ വികസനമുരടിപ്പാണ്‌ ജനങ്ങളുമായി ചർച്ച ചെയ്‌തത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top