പാലക്കാട്
‘ഞാൻ ജനിച്ചത് പാലക്കാടാണ്. ഇവിടെ ഒരു വീടുവേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് 2018ൽ കാടാങ്കോട് ചിന്താനഗറിൽ വീടുവാങ്ങിയത്’’–- തന്നെ വ്യാജ വോട്ടറെന്നും കള്ളിയെന്നും വിളിച്ച് ആക്ഷേപിക്കുന്ന യുഡിഎഫുകാർക്കും പ്രതിപക്ഷ നേതാവിനും ഡോ. സൗമ്യ സരിന്റെ മറുപടി ഇങ്ങനെ.
‘‘ഞാൻ വ്യാജവോട്ടറല്ല. ഉള്ള സമ്പാദ്യം ചെലവഴിച്ചും വായ്‌പയെടുത്തുമാണ് ഈ വീട് വാങ്ങിയത്. ഇതിന്റെ മുകൾനിലയിലാണ് ഞങ്ങൾ വരുമ്പോൾ താമസിക്കുന്നത്’’–- വീട്ടുമുറ്റത്തിരുന്ന് ഡോ. സൗമ്യ സരിൻ മാധ്യമപ്രവർത്തകരോട് വിവരിച്ചു.
തന്റെ വഴി രാഷ്‌ട്രീയമല്ല. ഭർത്താവിന്റെ രാഷ്‌ട്രീയവും തന്റെ തൊഴിലും രണ്ടാണ്. സ്വതന്ത്രമായി നിലപാട് സ്വീകരിക്കുന്നവരാണ് തങ്ങൾ.
ഭർത്താവിനുവേണ്ടി വോട്ടുതേടി ഒരു സ്റ്റാറ്റസുപോലും ഇടാറില്ല.
എന്നിട്ടും തുടക്കംമുതൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു. സൈബർ ആക്രമണം നടത്തി. കള്ളിയെന്നും വ്യാജവോട്ടറെന്നും വിളിക്കുന്നത് കേട്ടിരിക്കാൻ ആത്മാഭിമാനമുള്ള സ്‌ത്രീയെന്ന നിലയിൽ തയ്യാറല്ലെന്നും സൗമ്യ പറഞ്ഞു. ഷാർജയിൽനിന്ന് വ്യാഴാഴ്‌ചയാണ് സൗമ്യ നാട്ടിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..