22 December Sunday
റെയിൽവേ അവഗണന

അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

കേരളത്തോടുള്ള റെയിൽവേ അവഗണനയ്ക്കും യാത്രാദുരിതത്തിനുമെതിരെ എഫ്‌എസ്‌ഇടിഒ ജില്ലാ കമ്മിറ്റി ഒലവക്കോട്‌ സംഘടിപ്പിച്ച സായാഹ്ന ധർണ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ്‌ ബി രാജു ഉദ്‌ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
കേരളത്തോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എഫ്എസ്ഇടിഒ  ജില്ലാ കമ്മിറ്റി ഒലവക്കോട് റെയിൽവേ സ്റ്റേഷനുമുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ കെ അജില അധ്യക്ഷയായി. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ, കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം ആർ സുരേഷ്, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം പി സെയ്‌തലവി, കെ രാജു എന്നിവർ സംസാരിച്ചു.  റെയിൽവേ യാത്രാ ദുരിതം പരിഹരിക്കുക, വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, റിസർവേഷൻ കംപാർട്ട്മെന്റുകൾ വർധിപ്പിക്കുക, സീസൺ ടിക്കറ്റ് യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top