18 December Wednesday
കുടുംബശ്രീ ജില്ലാ ബഡ്‌സ് കലോത്സവം

തൃത്താല ബിആർസിക്ക് കിരീടം

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

ജില്ലാ ബഡ്‌സ് കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ തൃത്താല ബിആർസി ടീം

പാലക്കാട്
കുടുംബശ്രീ മിഷൻ -ജില്ലാ ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ ‘ഇന്നസെൻസ് 2024' തൃത്താല ബിആർസിക്ക്‌ ഓവറോൾ കിരീടം. സ്‌കൂൾ തലത്തിൽ തൃത്താല ബഡ്‌സ് സ്‌കൂൾ 36 പോയിന്റോടെ ഒന്നാംസ്ഥാനം നേടി. ആലത്തൂർ ബഡ്‌സ് സ്‌കൂൾ 29 പോയിന്റോടെ രണ്ടാംസ്ഥാനവും ഓങ്ങല്ലൂർ ബഡ്‌സ് സ്‌കൂൾ 24 പോയിന്റോടെ മൂന്നാംസ്ഥാനവും നേടി. 33 ബഡ്‌സ് സ്ഥാപനങ്ങളിലെ 210 കുട്ടികളാണ്‌ വിവിധ കലാമത്സരങ്ങളിലായി  മാറ്റുരച്ചത്‌. 
 വിജയികൾക്ക് എ പ്രഭാകരൻ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് അധ്യക്ഷനായി. ധോണി ലീഡ്‌സ്‌ കോളേജിൽ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്‌തു. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ആർ ബിന്ദു അധ്യക്ഷയായി. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സുനിത ആനന്ദകൃഷ്ണൻ, സി രാജിക, രതി ഗോപാലകൃഷ്ണൻ, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ ഉണ്ണികൃഷ്ണൻ, സി ബേബി, വി എ നിർമല, സി സൗമ്യ, സുലോചന രവി, കെ രമ്യ, എ വി സൗമ്യ, സുജിത ജയപ്രകാശ്, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ കെ കെ ചന്ദ്രദാസൻ, ഡാൻ ജെ വട്ടോളി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top