16 December Monday

കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024
പുൽപ്പള്ളി (വയനാട്)
ചേകാടി പൊളന്നയിൽ റിസോർട്ട് നിർമാണത്തിന് എത്തിയ തൊഴിലാളിക്ക്‌ കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീശനെയാണ്‌ (40) ആന ആക്രമിച്ചത്‌. ഞായർ വൈകിട്ട് നാലോടെ പാതിരി കുടിയാൻ മലയിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ കാട്ടിലൂടെ വരുംവഴി ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. സതീശൻ അടക്കം നാലുപേർ അടങ്ങുന്ന സംഘത്തിനുനേരെയാണ്‌ ആക്രമണമുണ്ടായത്‌. മൂന്നുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ച സതീശനെ വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top