05 November Tuesday
വാച്ചർമാരുടെ 
കണ്ണുവെട്ടിച്ച് 
വെള്ളച്ചാട്ടം 
കാണാൻ പോയ സംഘാംഗമാണ് കുടുങ്ങിയത്

സീതാർകുണ്ട്‌ വെള്ളച്ചാട്ടത്തിൽ 
കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2024

സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ രമേശിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോൾ

കൊല്ലങ്കോട്
സീതാർകുണ്ട്‌ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാച്ചർമാരുടെ കണ്ണുവെട്ടിച്ച് വെള്ളച്ചാട്ടം കാണാൻ പോയ നന്ദിയോട് സ്വദേശി രമേശിനെ(39)യാണ്‌ അഗ്നിരക്ഷാസേന രക്ഷിച്ചത്‌. ചൊവ്വ പകൽ രണ്ടിനായിരുന്നു അപകടം. രമേശ്‌ ഉൾപ്പെടെ ആറുപേരാണ്‌ വെള്ളച്ചാട്ടം കാണാനെത്തിയത്‌. വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ സമയത്ത് പെട്ടെന്ന് നീരൊഴുക്ക് വർധിക്കുകയായിരുന്നു. രമേശിനൊപ്പം ഒരാൾകൂടി ഉണ്ടായിരുന്നെങ്കിലും വെള്ളം എത്തുന്നതുകണ്ട്‌ നീന്തി രക്ഷപ്പെട്ടു. വള്ളിയില്‍ തൂങ്ങി വെള്ളത്തിൽനിന്ന രമേശിനെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ വടംകെട്ടി കരയ്‌ക്കെത്തിച്ചു. ചിറ്റൂർ, കൊല്ലങ്കോട്‌ നിലയത്തിലെ ഉദ്യോഗസ്ഥർ രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. 
സീതാർകുണ്ട്‌ വെള്ളച്ചാട്ടത്തിൽ മുന്നറിയിപ്പ് അവഗണിച്ച് ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാണ്. നിർദേശങ്ങൾ ലംഘിച്ച് വനത്തിനുള്ളിൽ കടക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top