പാലക്കാട്
വാസയോഗ്യമല്ലാത്ത വീടുകളുടെ കണക്കെടുത്ത് അവയിലെ താമസക്കാരുടെ പുനരധിവാസം ഉറപ്പാക്കാൻ റവന്യു വകുപ്പ് നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ആവശ്യപ്പെട്ടു.
മഴ കനത്തതോടെ വീട് ഇടിഞ്ഞുവീണുള്ള അപകടം പതിവാകുന്നു. കണ്ണമ്പ്ര കൊട്ടേക്കാട്ട് ഉറങ്ങിക്കിടക്കുന്നവരുടെ മേലേക്ക് വീടിന്റെ ചുവർ ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ച ദാരുണസംഭവം ഞെട്ടലുളവാക്കുന്നതാണ്. ആ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ റവന്യു വകുപ്പ് ഉടൻ നടപടിയെടുക്കണം. ജീർണാവസ്ഥയിലായ നിരവധി വീടുകൾ പല ഭാഗങ്ങളിലുമുണ്ട്. അവയുടെ കണക്കെടുക്കണം. മാറ്റിപ്പാർപ്പിക്കേണ്ടവരെ പ്രത്യേക ക്യാമ്പുകൾ തുറന്ന് പുനരധിവാസം ഉറപ്പാക്കാൻ നടപടിയുണ്ടാകണമെന്നും എ കെ ബാലൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..