05 November Tuesday

മലമ്പുഴയിൽ 
സന്ദർശക പ്രവാഹം

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2024

അവിട്ടം ദിനത്തിൽ 
മലമ്പുഴ കാണനെത്തിയ 
സന്ദർശകർ

മലമ്പുഴ
ഓണാവധിയിൽ തിരക്കിലമർന്ന്‌ മലമ്പുഴ. ഉത്രാടദിനമായ ശനിയാഴ്‌ചയും തിരുവോണമായ ഞായറാഴ്‌ചയും മൂന്നാം ഓണദിവസമായ തിങ്കളാഴ്‌ചയും സന്ദർശകൾ ഏറെയെത്തി.
വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വേണ്ടെന്നുവച്ചതിനാൽ ഉദ്യാനത്തിനകത്ത് വർണ വിളക്കുകൾ ഒഴിവാക്കിയിരുന്നു. 
അണക്കെട്ട് നിറഞ്ഞ് നിൽക്കുന്നത്‌ സഞ്ചാരികൾക്ക്‌ ഹരംപകർന്നു. കവ, തെക്കെ മലമ്പുഴ എന്നിവിടങ്ങളിലും തിരക്കായിരുന്നു.                    
   ഉത്രാടദിനത്തിൽ ഒന്നര ലക്ഷമായിരുന്നു പ്രവേശന കവാടത്തിൽ വരുമാനം. തിരുവോണദിനത്തിൽ 3,28,000 രൂപയായി. അവിട്ടദിനത്തിൽ 5,63,000 രൂപയാണ് വരുമാനം.
ഇത്രയും തിരക്കുണ്ടായിട്ടും ഉദ്യാനത്തിനകത്ത് അത്യാവശ്യം ചെയ്യേണ്ട ഒരു സംവിധാനവും ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്‌. ഓണത്തിന് അഞ്ച് ദിവസം അണക്കെട്ടിൽനിന്ന് സ്പിൽവേ വഴി ചെറിയ രീതിയിൽ വെള്ളം ഒഴുക്കിവിടുമെന്ന് പറഞ്ഞതും നടപ്പാക്കിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top