വടക്കഞ്ചേരി
വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരിക്ക്.
തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ പാലക്കാട്ടേക്ക് പോയ സ്വകാര്യ ബസ് വടക്കഞ്ചേരി ടൗൺ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ തൃശൂർക്ക് പോയ കെഎസ്ആർടിസി സ്വകാര്യ ബസിന്റെ മുൻവശത്തെ ഡോറിന്റെ ഭാഗത്ത് ഇടിച്ചു. പരിക്കേറ്റവരെ വടക്കഞ്ചേരി ഇ കെ നായനാർ സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂർ, പാലക്കാട്, ആലത്തൂർ, നെന്മാറ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ബസിനുള്ളിൽ വീണും കമ്പിയിലിടിച്ചുമാണ് പരിക്ക്. ഇരുബസിലെയും യാത്രക്കാരായ വടക്കഞ്ചേരി ഗാന്ധിനഗർ ദിൽഷാദ് (37), വട്ടേക്കാട് എം കെ മിനി, ലക്ഷ്മി (10), ആനന്ദ് (33), ചിറ്റിലഞ്ചേരി നൊച്ചിക്കൽ വിജിത (25), രമ്യ ആദിശ്രീ, രജനി, കാഞ്ചന, അമൃത (23), പ്രമിത (46), കുമാരസ്വാമി (89), കുമാരി (67) എന്നിവർക്കാണ് പരിക്കേറ്റത്. കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..