22 December Sunday

സോപാന സംഗീതസഭ വാർഷികം 19ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
പാലക്കാട്‌
സോപാന സംഗീതസഭ വാർഷിക സമ്മേളനവും ആലിപ്പറമ്പ്‌ ശിവരാമപ്പൊതുവാൾ ജന്മശതാബ്‌ദി ആഘോഷവും 19ന്‌ ചെർപ്പുളശേരി ലക്ഷ്‌മി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 3.30ന്‌ കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്‌ഘാടനം ചെയ്യും. മദ്ദള കലാകാരൻ ചെർപ്പുളശേരി ശിവൻ മുഖ്യാതിഥിയാകും. കലാനിരൂപകൻ ഡോ. എൻ പി വിജയകൃഷ്‌ണൻ, ശിവരാമപ്പൊതുവാൾ അനുസ്‌മരണ പ്രഭാഷണം നടത്തും.
അമ്പലപ്പുഴ വിജയകുമാർ, തൃക്കാമ്പുറം ജയദേവ മാരാർ, ഗുരുവായൂർ ജ്യോതിദാസ്‌, ഗുരുവായൂർ ഹരികൃഷ്‌ണൻ, കലാമണ്ഡലം ബിലഹരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top