22 December Sunday

ജില്ലാ സ്കൂൾ കായികമേള 
21 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
പാലക്കാട്‌
ജില്ലാ സ്കൂൾ കായികമേള 21 മുതൽ 23 വരെ പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12 ഉപജില്ലകളിൽനിന്നായി 2,300 പേർ സീനിയർ, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി മത്സരിക്കും. 98 ഇനങ്ങളിലാണ്‌ മത്സരം നടക്കുക. തുടർച്ചയായി അഞ്ചുവർഷം സംസ്ഥാന കിരീടം ചൂടിയ ജില്ല ഇത്തവണയും കിരീടം ലക്ഷ്യമിട്ടാണ്‌ മുന്നോട്ടുപോകുന്നത്‌. നവംബർ നാലു മുതൽ 11 വരെ കൊച്ചിയിലാണ്‌ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്‌. 
ദേശീയ കായിക മേളയിൽ പങ്കെടുത്തവർ ഉൾപ്പെടെ അണിനിരക്കുന്നതിനാൽ മത്സരങ്ങൾ  ഉന്നത നിലവാരം പുലർത്തും. ഗെയിംസ്‌ മത്സരങ്ങൾ 21നുള്ളിൽ പൂർത്തിയാക്കും. ജില്ലാ കായികമേളയുടെ ഉദ്‌ഘാടന –- സമാപന പരിപാടികൾ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും നടത്തുക.
ജില്ലാ സ്‌പോർട്‌സ്‌ കോ–-ഓർഡിനേറ്റർ ജിജി ജോസഫ്‌, റിസപ്‌ഷൻ കമ്മിറ്റി കൺവീനർ എം ആർ ശിവപ്രസാദ്‌, ഡിഡി ഓഫീസ്‌ സൂപ്രണ്ട്‌ തൃദീപ്‌ കുമാർ ദാസ്‌, ജില്ലാ സ്‌പോർട്‌സ്‌ സെക്രട്ടറി പി വി സുവിത്‌കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top