09 September Monday

നുണപ്രചാരണം ജനം തള്ളി:

സി കെ രാജേന്ദ്രൻUpdated: Thursday Dec 17, 2020

സി കെ രാജേന്ദ്രൻ

 
പാലക്കാട്‌
എല്ലാവിധ നുണപ്രചാരണത്തെയും തള്ളിക്കളഞ്ഞാണ്‌ ജനം എൽഡിഎഫിനെ വിജയിപ്പിച്ചതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ വലതുപക്ഷ രാഷ്ട്രീയക്കാരും  മാധ്യമങ്ങളും  സമാനതകളില്ലാതെ വളഞ്ഞിട്ട ആക്രമണമാണ് നടത്തിയത്. ജനപക്ഷ പദ്ധതികൾ ജനം ചർച്ച ചെയ്യാതിരിക്കാൻ അപവാദപ്രചാരണവും നുണകളും പ്രചരിപ്പിച്ചു. 
എന്നാൽ ചിട്ടയായ സംഘടനാ പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ രാഷ്ട്രീയവും ആശയവും ജനക്ഷേമപദ്ധതികളും ജനങ്ങളിൽ എത്തിക്കാൻ എൽഡിഎഫിനായി. 
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന ഇടതുപക്ഷത്തെ ജനം പിന്തുണച്ച ആവേശകരമായ വിജയമാണ് ജില്ലയിലുണ്ടായത്‌. തൊഴിലാളികൾ, കർഷകർ, ഇടത്തരക്കാർ എന്നിങ്ങനെ എല്ലാ വിഭാഗം ജനങ്ങളും ഇടതുപക്ഷത്തോടൊപ്പം അണിനിരന്നു. 
61 പഞ്ചായത്തുകളിൽ വ്യക്തമായ ആധിപത്യവുമായി എൽഡിഎഫ് മുന്നേറി. 19 പഞ്ചായത്തുകൾ മാത്രമാണ്‌ യുഡിഎഫ്‌ നേടിയത്‌. എട്ടിടത്ത്‌ ആർക്കും ഭൂരിപക്ഷമില്ല. ജില്ലാ പഞ്ചായത്തുകളിലെ 30 വാർഡുകളിൽ 27 ഇടങ്ങളിലും എൽഡിഎഫ് മുന്നേറി. 
മൂന്നിടങ്ങളിൽ മാത്രമാണ് യുഡിഎഫിന് ജയം. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11ലും എൽഡിഎഫ് വിജയം കൈവരിച്ചു. രണ്ടിടത്ത് മാത്രമാണ്‌ യുഡിഎഫിന്‌ വിജയം. ആലത്തൂർ, ഒറ്റപ്പാലം ബ്ലോക്കുകളിൽ യുഡിഎഫിന്‌ ഒരു സീറ്റുപോലും നേടാനായില്ല. കൊല്ലങ്കോട്, കുഴൽമന്ദം, മലമ്പുഴ, നെന്മാറ, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിൽ ഓരോ സീറ്റ് മാത്രമാണ് യുഡിഎഫ് നേടിയത്‌. 
ആകെ ഏഴ്‌ നഗരസഭകളിൽ അഞ്ചെണ്ണത്തിലും എൽഡിഎഫ്‌ ഭരണം ഉറപ്പിച്ചു. യുഡിഎഫിൽനിന്ന്‌ മൂന്ന്‌ നഗരസഭകൾ എൽഡിഎഫ്‌ പിടിച്ചെടുത്തു. നിലവിലുള്ള രണ്ടെണ്ണം നിലനിർത്തി. മികച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫിന്‌ വിജയം സമ്മാനിച്ച ജില്ലയിലെ വോട്ടർമാർക്ക്‌ സി കെ രാജേന്ദ്രൻ നന്ദി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top