18 December Wednesday

റെയിൽവേ കരാർത്തൊഴിലാളികളുടെ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

 

പാലക്കാട്‌
അഖിലേന്ത്യാ അവകാശ ദിനാചരണത്തിന്റെ ഭാഗമായി റെയിൽവേ കോൺട്രാക്ട് തൊഴിലാളികൾ ചേർന്ന്‌ പ്രക്ഷോഭം സംഘടിപ്പിച്ചു. റെയിൽവേ കൺസ്‌ട്രക്ഷൻ കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയനും റെയിൽവേ കൺസ്‌ട്രക്ഷൻ ലേബേഴ്സ് യൂണിയനും ചേർന്ന്‌ സിഐടിയു നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്തു. 
ആർ ജി പിള്ള അധ്യക്ഷനായി. ഭാസ്കരൻ, പ്രഭാകരൻ, രാജേന്ദ്രൻ (റെയിൽവേ കോൺട്രാക്ട് കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ), എ പി അപ്പു, നൗഷാദ്, പ്രമോദ്, വി ബാലകൃഷ്ണൻ (റെയിൽവേ കൺസ്ട്രക്ഷൻ യൂണിയൻ) എന്നിവർ സംസാരിച്ചു. എ പി അബു സ്വാഗതവും വി ജയഘോഷ് നന്ദിയും പറഞ്ഞു.
തിരിച്ചറിയൽ കാർഡ്‌ ഉടൻ 
പാലക്കാട്‌ 
എല്ലാ റെയിൽവേ കരാർത്തൊഴിലാളികൾക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകും. കോൺട്രാക്ട് തൊഴിലാളി സംഘടനാ നേതാക്കൾ ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ ചൗധരിയുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. പ്രധാനമന്ത്രി സുരക്ഷാ യോജന ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. 
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് മെഡിക്കൽ ക്യാമ്പ് ഒരുക്കും. എല്ലാ കരാർത്തൊഴിലാളികൾക്കും ഇഎസ്ഐ, ഇപിഎഫ് നടപ്പാക്കാനുള്ള പരാതികൾ പരിഹരിക്കാനും കോച്ച് ക്ലീനിങ് വാട്ടറിങ് തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനും ധാരണയായി. വേതനവർധനയും മറ്റ്‌ ആനുകൂല്യങ്ങളും ഉറപ്പാക്കാനും തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top