22 December Sunday

കെഎസ്‌കെടിയു ജില്ലാ സമ്മേളനം 
20, 21 തീയതികളിൽ ശ്രീകൃഷ്‌ണപുരത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024
പാലക്കാട്‌
കേരള സ്റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ശ്രീകൃഷ്‌ണപുരം എ അയ്യപ്പൻ നഗറിൽ (സംഗീത ശിൽപ്പം ഓഡിറ്റോറിയം)നടക്കും. ശനി രാവിലെ 10ന്‌ യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. 
15 ഏരിയകളിലെ 169 വില്ലേജ്‌ കമ്മിറ്റികൾക്കുകീഴിൽ 2,479 യൂണിറ്റുകളിലായി  3,57,906 അംഗങ്ങളുണ്ട്‌. ഇവരെ പ്രതിനിധാനം ചെയ്‌ത്‌ തെരഞ്ഞെടുക്കപ്പെട്ട 351 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സപ്ലിമെന്റ്‌ -‘വിത’ വ്യാഴാഴ്‌ച പൂക്കോട്ടുകാവിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബു പ്രകാശിപ്പിക്കും. രണ്ടുദിവസത്തെ സമ്മേളനത്തിന്റെ ചെലവിനുള്ള തുക ശ്രീകൃഷ്‌ണപുരം ഏരിയയിൽനിന്നുതന്നെ കണ്ടെത്തി. പ്രതിനിധിസമ്മേളനം മാത്രമാണ്‌ നടക്കുക. പൊതുസമ്മേളനം ഒഴിവാക്കി. ഞായറാഴ്‌ച ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. 
വാർത്താസമ്മേളനത്തിൽ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ ടി എൻ കണ്ടമുത്തൻ, സെക്രട്ടറി ആർ ചിന്നക്കുട്ടൻ, സംഘാടകസമിതി ചെയർമാൻ പി അരവിന്ദാക്ഷൻ, കൺവീനർ വി പ്രജീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top