22 December Sunday

ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

എൻജിഒ യൂണിയൻ, കെജിഒഎ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ 
നടത്തിയ പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ രാമദാസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേരള എൻജിഒ യൂണിയൻ, കെജിഒഎ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനുമുന്നിൽ പ്രതിഷേധിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് ലഭിക്കുന്ന പ്രമോഷൻ അവസരത്തെ തകിടംമറിക്കുംവിധം സെക്രട്ടറിയറ്റിൽനിന്നുള്ള ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. 
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ രാമദാസ് ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി മഹേഷ്‌കുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ പരമേശ്വരി, ജി സുധാകരൻ, കെജിഒഎ സിവിൽ സ്റ്റേഷൻ ഏരിയ ജോയിന്റ്‌ സെക്രട്ടറി പ്രമോദ്, ആർ സജിത്ത്, സുരേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top