24 November Sunday

അത് പാമ്പുകടിച്ചതല്ല; യുവതി ആശുപത്രിവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

 അത് പാമ്പുകടിച്ചതല്ല; യുവതി ആശുപത്രിവിട്ടു

പാലക്കാട്‌
ചിറ്റൂർ താലൂക്ക്‌ ആശുപത്രിയിൽ പാമ്പ്‌ കടിച്ചെന്ന സംശയത്തെത്തുടർന്ന്‌ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ആശുപത്രി വിട്ടു. പാമ്പ്‌ കടിയേറ്റ ലക്ഷണം ഉണ്ടായിരുന്നില്ല. മൂന്നുതവണ രക്തം പരിശോധിച്ചതിലും വിഷാംശം കണ്ടെത്തിയില്ല. കടിയേറ്റതിന്റെ പാടുകളുമുണ്ടായിരുന്നില്ല. ഇതിനെത്തുടർന്നാണ്‌ ഡിസ്‌ചാർജ്‌ ചെയ്‌തത്‌. പുതുനഗരം അടിച്ചിറ സ്വദേശി ഗായത്രിയെയാണ്‌ ബുധൻ പകൽ 11ന്‌ പാമ്പ്‌ കടിച്ചതായി സംശയിച്ച്‌ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. 
ഗായത്രിയുടെ കുഞ്ഞിന്‌ പനിയായതിനാൽ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിന്റെ മൂത്രം പരിശോധനയ്‌ക്കായി എടുത്തപ്പോൾ തറയിൽ വീണത്‌ വൃത്തിയാക്കാൻ ചൂല്‌ എടുക്കുന്നതിനിടെ അതിൽ പാമ്പിനെ കണ്ടു. 
ഇത്‌ കടിച്ചുവെന്ന്‌ സംശയം ഉയർന്നതോടെ ആദ്യം ചിറ്റൂർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന്‌ ജില്ലാ ആശുപത്രിയിലേക്ക്‌ റഫർ ചെയ്‌തു. കടിച്ചെന്നുസംശയിച്ച പാമ്പിനെ ബന്ധുക്കൾ പിടികൂടി ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. ഗായത്രിയുടെ കുഞ്ഞിനെ ചിറ്റൂർ താലൂക്ക്‌ ആശുപത്രിയിൽനിന്ന്‌ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെയും സ്‌ത്രീകളുടെയും ആശുപത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. പാമ്പിനെ കണ്ട സംഭവത്തിൽ അന്വേഷണം തുടരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top