22 December Sunday

കോൺഗ്രസും ബിജെപിയും വ്യാപകമായി കള്ളവോട്ട്‌ 
ചേർക്കുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024
പാലക്കാട്‌
ഉപതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും വ്യാപകമായി കള്ളവോട്ട്‌ ചേർക്കുന്നു. മണ്ഡലത്തിലെ അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള താമസക്കാർ ഇവിടത്തെ വോട്ടറാണെന്ന്‌ വരുത്താൻ  വ്യാജവിലാസം ഉണ്ടാക്കി ഉൾപ്പെടുത്തുന്നത്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ തടയണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ആവശ്യപ്പെട്ടു. 
   മാത്തൂർ, പിരായിരി പഞ്ചായത്തുകളിൽ കോൺഗ്രസും പാലക്കാട്‌ നഗരസഭയിൽ ബിജെപിയുമാണ്‌ വ്യാജ വിലാസത്തിൽ വോട്ടുകൾ ചേർക്കുന്നത്‌. മണ്ഡലത്തിന്റെ അതിർത്തി പഞ്ചായത്തുകളിലുള്ളവരുടെ 
വോട്ടുകൾ ചേർക്കാൻ നഗരസഭയിൽനിന്ന്‌  ഉൾപ്പെടെ വ്യാജമായി താമസ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുന്നു. ആൾതാമസമില്ലാത്ത വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലെ താമസക്കാർ എന്ന വ്യാജേനയും വാടകക്കാർ എന്ന്‌ കാണിച്ചുമാണ്‌ റസിഡന്റ്‌ഷ്യൽ സർട്ടിഫിക്കറ്റ്‌ ഒപ്പിക്കുന്നത്‌. 
ജനാധിപത്യപരമായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഭയക്കുന്ന ഇക്കൂട്ടർ ജനവിധി അട്ടിമറിക്കാനുള്ള കുറുക്കുവഴി തേടുകയാണ്‌.  കോൺഗ്രസിലെ ഗ്രൂപ്പ്‌ വഴക്കും ബിജെപിയിലെ തമ്മിലടിയും കാരണം നേരായ വഴിയിൽ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം ഇല്ല. ഈ സാഹചര്യത്തിലാണ്‌ കള്ളവോട്ട്‌ ചേർത്തി ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുന്നത്‌. വ്യാജവോട്ടുകൾ കണ്ടുപിടിച്ച്‌ വോട്ടർപ്പട്ടികയിൽനിന്ന്‌ നീക്കാനുള്ള നടപടി തെരഞ്ഞെടുപ്പ്‌ കമീഷൻ സ്വീകരിക്കണമെന്നും ഇ എൻ സുരേഷ്‌ബാബു ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top