23 December Monday

ജീവനക്കാർ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

എൻജിഒ യൂണിയൻ ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനം ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ പ്രകടനം നടത്തി. 
ജോലി ഭാരത്തിന് അനുസരിച്ച് അറ്റന്റർ, നഴ്സിങ്‌ അസിസ്റ്റന്റ്‌ തസ്തികകൾ സൃഷ്ടിക്കുക, ഒഴിഞ്ഞുകിടക്കുന്ന ഗ്രേഡ് I, ഗ്രേഡ് II നഴ്സിങ്‌ അസിസ്റ്റന്റ്‌ തസ്തികകളിൽ ഉടൻ പ്രമോഷൻ നടത്തുക, അന്തർ ജില്ലാ സ്ഥലംമാറ്റത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക, യൂണിഫോം അലവൻസ് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. 
   ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ ബിന്ദു അധ്യക്ഷയായി. ബി രാജേഷ്, പി കെ രാമദാസ് ജി സുധാകരൻ കെ പരമേശ്വരി എന്നിവർ സംസാരിച്ചു. ആർ സജിത്ത് സ്വാഗതവും കെ കിഷോർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top