22 December Sunday

ബീന ആർ ചന്ദ്രനെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് നേടിയ ബീന ആർ ചന്ദ്രന് 
കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് എം ആർ മഹേഷ‍്കുമാർ ഉപഹാരം നൽകുന്നു

പാലക്കാട്‌
സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് നേടിയ ബീന ആർ ചന്ദ്രനെ കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി എം ആർ മഹേഷ‍്കുമാർ ഉപഹാരം നൽകി. 
സംസ്ഥാന നിർവാഹക സമിതി അംഗം കെ പ്രഭാകരൻ പൊന്നാടയണിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, എം ഗീത, ഉപജില്ലാ സെക്രട്ടറി വി മനോജ്, ജില്ലാ നിർവാഹക സമിതി അംഗം പി എം വെങ്കിടേശ്വരൻ എന്നിവർ സംസാരിച്ചു. 
കെഎസ്‌ടിഎ പട്ടാമ്പി ഉപജില്ലാ കമ്മിറ്റി അംഗമായ ബീന  മികച്ച ഇംഗ്ലീഷ് റിസോഴ്സ്പേഴ്സൺ കൂടിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top