ചിറ്റൂർ
സിപിഐ എം 24 –-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി ഡിസംബർ 14,15,16 തീയതികളിൽ ചിറ്റൂരിൽ നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന് 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 51 അംഗങ്ങളടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.
ചരിത്രത്തിലാദ്യമായി ചിറ്റൂരിൽ നടക്കുന്ന ജില്ലാ സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. സമ്മേളനത്തിന്റെ സമാപനംകുറിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ 10,000 ചുവപ്പ് വളന്റിയർമാരുടെ മാർച്ചും കാൽലക്ഷംപേർ അണിനിരക്കുന്ന റാലിയും നടക്കും. തത്തമംഗലം രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിലാണ് പ്രതിനിധിസമ്മേളനം. പെൻകോസ് ഗ്രൗണ്ടിൽനിന്ന് ചുവപ്പ് വളന്റിയർ മാർച്ച് തുടങ്ങും. മേട്ടുപ്പാളയത്താണ് പൊതുസമ്മേളനം.
ചിറ്റൂർ നെഹ്‌റു ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ എൻ കൃഷ്‌ണദാസ്, സി കെ രാജേന്ദ്രൻ, കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി മമ്മിക്കുട്ടി എംഎൽഎ, വി ചെന്താമരാക്ഷൻ, വി കെ ചന്ദ്രൻ, എസ് അജയകുമാർ, ടി എം ശശി, എംഎൽഎമാരായ കെ ഡി പ്രസേനൻ, കെ ബാബു, കെ ശാന്തകുമാരി, കർഷകസംഘം ജില്ലാ സെക്രട്ടറി എം ആർ മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, കെ കൃഷ്‌ണൻകുട്ടി, ടി കെ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. ചിറ്റൂർ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ് സ്വാഗതവും നഗരസഭാ ചെയർപേഴ്‌സൺ കെ എൽ കവിത നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..